ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്ക്‌


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും റോഡരികിലുണ്ടായിരുന്ന ബൈക്ക് യാത്രികനും പരിക്കേറ്റു.

പുത്തൂര്‍വട്ടം ബസ് സ്‌റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ഓട്ടോ സമീപത്തുള്ള ബൈക്കില്‍ തട്ടുകയായിരുന്നു. കെഎല്‍11 എഎച്ച് 1479 എന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.