മാഹിയില്‍ നിന്ന് വിദേശമദ്യം കടത്താന്‍ ശ്രമം; അവിടനല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍


ബാലുശ്ശേരി: മാഹിയില്‍ നിന്നും വിദേശമദ്യവുമായി ബാലുശ്ശേരി സ്വദേശിയടക്കം രണ്ടുപേര്‍ നാദാപുരത്ത് പിടിയില്‍. കായക്കൊടി സ്വദേശി വിജേഷ്, ബാലുശ്ശേരി അവിടനല്ലൂര്‍ സ്വദേശി ശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴ് ലിറ്റര്‍ മദ്യവുമായി വിജേഷും ബസില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി ശേഖരറും പിടിയിലാവുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.