കടിയങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്


പേരാമ്പ്ര: കടിയങ്ങാട് ഡേമാര്‍ട്ടിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കുറ്റ്യാടി കാഞ്ഞിരക്കടവത്ത് സ്വദേശി റഹീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയായിരുന്നു അപകടം.
കുറ്റ്യാടി കള്ളാട് സ്വദേശി ഓടിച്ചിരുന്ന ബൈക്ക് റഹീമിന്റെ ബൈക്കിന് വന്ന് ഇടിക്കുകയായിരുന്നു.

ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.

,