കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ (വീഡിയോ കാണാം)


കണ്ണൂര്‍: കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി റാഫിക്കിനാണ് പരിക്കേറ്റത്. അപകടത്തില്‍ ബസിന്റെ മുന്‍ചക്രം റാഫിക്കിന്റെ ശരീരത്തില്‍ കയറിയിങ്ങി. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും വന്ന ബൈക്ക് കണ്ണൂര്‍ ആശുപത്രി ഭാഗത്തേക്ക് പോകുകയായിരുന്ന ചങ്ങായി എന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന യാത്രക്കാരനും ബസിലെ ജീവനക്കാരനും റാഫിയെ ബസിന്റെ അടിയില്‍ നിന്നും രക്ഷിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത്ര വലിയ അപകടം നടന്നിട്ടും റോഡിലുണ്ടായിരുന്ന മറ്റുള്ളവര്‍ റാഫിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. റാഫിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍