ചക്കിട്ടപ്പാറ ഭാസ്‌കരമുക്കില്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയതായി പരാതി


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്വദേശിയുടെ വാഹനം മോഷണം പോയതായി പരാതി. ചക്കിട്ടപ്പാറ ഭാസ്‌കരമുക്കിലെ കുഴിപ്പറമ്പത്ത് ഷിബിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു KL – 77 c-3556 ടിവി എസ്സ് ജൂപ്പിറ്റര്‍ എന്ന വണ്ടി. ഇത് രാത്രിയില്‍ മോഷണം പോവുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ 9745282946 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.