തുടർ പഠനത്തിനായി എന്ത് തിരഞ്ഞെടുക്കണമെന്ന സംശയത്തിലാണോ? എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി കായണ്ണയിൽ കരിയർ ഗൈഡൻസ് ക്ലാസ്


 

കായണ്ണബസാർ: കായണ്ണ ​ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃ സമിതിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മെയ് 28 ന് വൈകീട്ട് 4.30 ന് പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുക.

ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും പേരാമ്പ്ര സി ഡി സി ഡയറക്ടറും പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ പി രാജീവ് ക്ലാസ് നയിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ വൈകീട്ട് 4.30 ന് കായണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.