ലഹരി വസ്തുക്കള്‍ വെടിയൂ..ജീവിതമാണ് ലഹരി; ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു


ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വസ്തുക്കള്‍ വെടിയൂ, ജീവിതമാണ് ലഹരി എന്ന സന്ദേശം പകരുന്ന വിവിധ പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചത്.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് ലഹരി വിരുദ്ധപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കഥ, കവിത, ചിത്രാരചനാ മത്സരങ്ങളും സ്‌കൂളില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ഗാനവും ആലപിച്ചു.