എഴുത്തുകാരനും നോവലിസ്റ്റുമായ പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണം; വിവിധ പരിപാടികളോടെ ഡിസംബര്‍ എട്ടിന് പാമ്പിരികുന്നില്‍


പേരാമ്പ്ര: എഴുത്തുകാരനും നോവലിസ്റ്റും നാടകനടനും അദ്ധ്യാപകനുമായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരികുന്നിന്റെ അനുസ്മരണം നടത്താന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആറാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ എട്ടിന് ജന്മനാടായ പാമ്പിരികുന്നില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.

ഇതിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനവും പ്രദീപന്‍ എഴുതിയ ‘എരി’ എന്ന നോവലിന്റെ നാടകാവിഷ്‌കാരവും അരങ്ങേറും.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പഞ്ചായത്തംഗം ഇ.ടി. ഷൈജ ഉദ്ഘാടനംചെയ്തു. ഭാരവാഹികള്‍: പി. മോനിഷ (ചെയര്‍പേഴ്സണ്‍), വിജയന്‍ ആവള, ഇ.എം സുരേഷ് (വൈസ് ചെയര്‍), അഡ്വ. സി.കെ വിനോദന്‍ (ജന. കണ്‍), വി.എം നാരായണന്‍, രാജന്‍ തറയ്ക്കല്‍ (കണ്‍.), കെ.എം സുകുമാരന്‍ (ഖജാ).