പ്ലസ്ടു പരീക്ഷ ഫലം: കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും


കൂരാച്ചുണ്ട് : പ്ലസ് ടു പരീക്ഷ ഫലത്തില്‍ ഉന്നത വിജയം നേടിയ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം പതിനാറ് ഫുള്‍ എ പ്ലസും 95 ശതമാനം വിജയവുമാണ് വിദ്യാലയം കരസ്ഥമാക്കിയത്. പി.ടി.എ പ്രസിഡന്റ് ജോബി വാളിയാം പ്ലാക്കലിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന യോഗം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട ഉദ്ഘാടനം ചെയ്തു.


സ്‌കൂള്‍ മാനേജര്‍ റവ.ഫാ. വിന്‍സന്റ് കണ്ടത്തില്‍ മുഖ്യ പ്രഭാഷണവും ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ഷാജി കുര്യന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ശ്രീ ഒ.കെ അമ്മദ്, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മാസ്റ്റര്‍ ശ്രീ ജേക്കബ്ബ് കോച്ചേരി, യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബിജു മാത്യു, മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ലവ് ലി സെബാസ്റ്റ്യന്‍, സ്റ്റാഫ് പ്രതിനിധി ശ്രീ സുജിത്ത് ടോംസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിനാമി ചന്ദ്ര , വിദ്യാര്‍ത്ഥി പ്രതിനിധി സ്വാതി രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ടോപ്പര്‍ ജോ. ഷിബു ജോസഫ് മറുപടി പ്രസംഗം നടത്തി.