പി.പി കണാരന്റെ ഒന്നാം ചരമ വാര്‍ഷികം; വേളത്ത് സി.പി.ഐയുടെ നേതൃത്വത്തില്‍ അനുസ്മരണവും കുടുംബസംഗമവും


വേളം: സി.പി.ഐ വേളം ലോക്കല്‍ കമ്മിറ്റി അംഗവും പെരുവയല്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി.പി കണാരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന എന്നിവ നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ സിനേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, വേളം ലോക്കല്‍ സെക്രട്ടറി സി രാജീവന്‍, ടി സുരേഷ്, കെ സത്യന്‍, കെ.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.എം രാജീവന്‍, തയ്യില്‍ ജിഷ
സംസാരിച്ചു.

ആറോത്ത് മനോജന്‍ സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു.