ആവളയില്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സ്വീകരണ പരിപാടിയൊരുക്കി സി.പി.എം


ആവള; ആവളയില്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സി.പി.എം സ്വീകരണം നല്‍കി. വര്‍ഷങ്ങളായി മുസ്ലീം ലീഗിലെ പ്രമുഖരായ പ്രവര്‍ത്തകരായിരുന്ന ആവളയിലെ മാടാം പൊറ്റയില്‍ അമ്മത്, മടാം പൊറ്റയില്‍ അബ്ദുള്‍ റഹിമാന്‍, തെക്കേകോട്ടയില്‍ കുഞ്ഞമ്മദ്, മടാം പൊറ്റയില്‍ കുഞ്ഞബ്ദുള്ള, തൈക്കണ്ടി അര്‍ഷാദ്, തൈക്കണ്ടി നദീറ, കൂത്തിലേരി നിസ്സാര്‍, എടവലത്ത് കുഞ്ഞിമൊയ്തീന്‍, എടവലത്ത് സാജിത,തെക്കേകോട്ടയില്‍ കുഞ്ഞയിശ്ശ, തെക്കേകോട്ടയില്‍ റഫീദ സാദിഖ്, സത്താര്‍ വാഴയില്‍, തൈക്കണ്ടി കുഞ്ഞയിശ്ശ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

ഇവരെ സി.പി.ഐ.എം ഏരിയാ സിക്രട്ടറി സഖാവ് എം. കുഞ്ഞമ്മദ് പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
എം.എം. അശോകന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എം. രഘുനാഥ് സ്വീകരണ പരിപാടിയില്‍ സ്വാഗതം പറഞ്ഞു.
ആവള ലോക്കല്‍ സി ക്രട്ടറി വി.കെ. നാരായണന്‍, വി.പി. വേണു, സി. ചന്ദ്രന്‍, കുഞ്ഞിമൊയ്തീന്‍ പാണ്ടിക്കോട്, തെക്കേകോട്ടയില്‍ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.