കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം


പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻദേവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യക്ഷനായി. വാർഡ് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറി മനോജ് കെ.ടി, കെ.കെ.നാരായണൻ, പി.കെ.ഷിജു, ഗാന കെ.സി, ബിജി സുനിൽകുമാർ, എ.ഇ.നീന, സി.പ്രകാശൻ, എൻ.ചന്ദ്രൻ, എ.സി.ബാലകൃഷണൻ, ഗോപി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

സുധി മാസ്റ്റർ വാവട സൗജന്യമായി നൽകിയ സ്ഥലത്താണ് 27 ലക്ഷം മുടങ്ങി സംസ്ക്കാരിക നിലയം നിർമ്മിക്കുന്നത്. ചടങ്ങിൽ സുധി മാസ്റ്ററെ എം.എൽ.എ ആദരിച്ചു.

ഏഴാം വാർഡിൽ വേറെ സാംസ്കാരിക നിലയങ്ങൾ ഇല്ല. വായനശാല, മീറ്റിങ് ഹാൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെ ഉണ്ടാകും.