മൃഗസംരക്ഷണ വകുപ്പിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (16-03-2023)



ക്വട്ടേഷൻ ക്ഷണിക്കുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 -23 വർഷത്തെ സമഗ്ര ജൻഡർ വികസനം പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ പരിഹാരം) നിയമം 2013 പ്രകാരമുള്ള കൈപ്പുസ്തകം 2000 എണ്ണം അച്ചടിച്ച് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ മാർച്ച് 21ന് 3 മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2370750
നാഷണൽ യൂത്ത് വോളണ്ടിയർ മാർച്ച് 24 വരെ അപേക്ഷിക്കാം
കേന്ദ്രസർക്കാരിന്റെ വികസന സാമൂഹ്യ ക്ഷേമ പരിപാടികളുടെ ബോധവത്ക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ നെഹ്റു യുവകേന്ദ്ര കർമ്മ പരിപാടികൾ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകാനും തല്പരരായ കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാരായ യുവതി യുവാക്കളിൽ നിന്നും നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nyks.nic.in എന്ന വെബ്സൈറ്റിൽ മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. 2023 ഏപ്രിൽ 1ന് 18നും 29നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ. (നിയമനം പരമാവധി രണ്ടു വർഷത്തേക്ക് മാത്രം, സ്ഥിര ജോലിക്കുള്ള നിയമപരമായി അർഹതയുണ്ടാകില്ല.) കൂടുതൽ വിവരങ്ങൾക്ക്: 0495 371891, 9447752234
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട് ,വയനാട് ,കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്‌ സി /എസ്‌ ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072668543 ,9072600013.
അഭിമുഖം നടത്തുന്നു
മൃഗ സംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന 2 മൊബൈൽ വെറ്റിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് മാർച്ച്‌ 17 ന് രാവിലെ 11 മണി മുതലാണ് അഭിമുഖം. വെറ്റിനറി സർജൻ തസ്തികയിൽ മാർച്ച്‌ 18 ന് രാവിലെ 11 മണി മുതലും പാരാവെറ്റ് തസ്തികയിലേക്ക് അന്നേദിവസം ഉച്ച്ക്ക് 2 മണി മുതലും അഭിമുഖം നടത്തും. അഭിമുഖം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നടക്കും. വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബി.വി.എസ് .സി ആൻറ് എ.എച്ച് പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.സി- ലൈവ്സ്റ്റോക്ക് / ഡയറി/ പൗൾട്രി മാനേജ്മെൻറ് കോഴ്സ് പാസായവരും ആയിരിക്കണം. ഡ്രൈവർ-കം-അറ്റന്റന്റ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ. എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2768075
കേരള വനിതാ കമ്മീഷൻ മാർച്ച് 21ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10മണി മുതൽ സിറ്റിംഗ് നടത്തും.
ബോധവൽക്കരണ ക്യാമ്പ് നടത്തും:
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) മാർച്ച് 27ന് രാവിലെ 9 മണിക്ക് ‘നിധി ആപ്കെ നികട് ‘ അഥവാ ‘പി.എഫ്. നിങ്ങൾക്കരികിൽ’ എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്ക പരിപാടിയും നടത്തും. ചെറുവണ്ണൂർ ഹോട്ടൽ സൂര്യ ഗ്യാലക്സിയിലാണ് പരിപാടി നടത്തുന്നത്. പി എഫ് അംഗങ്ങൾ, തൊഴിലുടമകൾ പെൻഷൻകാർ എന്നിവരിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുള്ളവർ [email protected] എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : https://epfokkdnan.wixsite.com/epfokkdnan
പരിശീലനം നൽകുന്നു:
സി-ഡിറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടൂ വരെയുള്ളവർക്കാണ് അവസരം. പി.എച്ച്.പി, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി- ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾവഴി പരിശീലനം നൽകുന്നത്. ഏപ്രിൽ 1നു ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവുകാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2322100/ 2321360 ഇമെയിൽ : [email protected], വെബ്സൈറ് : www.tet.cdit.org
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം:
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ ( യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത :ബികോം), സ്റ്റോർകീപ്പർ, വർക്ക് ഷോപ്പ് സൂപ്പർവൈസർ ( യോഗ്യത: ഐ.ടി.ഐ മെക്കാനിക്കൽ / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), ബ്രാഞ്ച് മാനേജർ, കസ്റ്റമർ സക്സസ് മാനേജർ (യോഗ്യത: ബിരുദം), എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്), ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (യോഗ്യത: ഐ.ടി.ഐ/ ബിടെക് (ഇലെക്ട്രിക്കൽ, സിവിൽ, ഡിപ്ലോമ ), ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത :എസ്. എസ്.എൽ.സി) കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: 0495- 2370176