കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്


മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്തിലെ പ്രഗല്‍ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകളിലും വിവിധ കൃഷികള്‍ ആരംഭിക്കലും തുടങ്ങി മികച്ച രീതിയില്‍ പുതു മലയാള വര്‍ഷത്തെ വരവേല്‍ക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.

സ്ഥിരം വികസന കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, മെമ്പര്‍മാരായ റാബിയ എടത്തിക്കണ്ടി, സെറീന ഒളോറ, ശ്രീനിലയം വിജയന്‍ മാസ്റ്റര്‍, ശ്രീജ, പി.പ്രശാന്ത്, മിനി അശോകന്‍, കെ.കെ ലീല എന്നിവരും എന്‍.കെ ചന്ദ്രന്‍, ഇ.അശോകന്‍ മാസ്റ്റര്‍, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, എം.കെ രാമചന്ദ്രന്‍, മേലാട്ട് നാരായണന്‍, സി.എം ബാബു,ബാബു കൊളക്കണ്ടി, കെ.കെ കുഞ്ഞിരാമന്‍, കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ എന്നിവരും ആശംസകള്‍ അറിയിച്ചു.

രാഷ്ട്രീയ പ്രതിനിധികളും, കാര്‍ഷിക വികസന കമ്മിറ്റി അംഗങ്ങളും, പാടശേഖര ഭാരവാഹികളും, കുരുമുളക് സമിതി ഭാരവാഹികളും, കാര്‍ഷിക കര്‍മ്മസേന ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ ഹരികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് എസ്.സുഷേണന്‍ നന്ദി പറഞ്ഞു.