കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നിരവധി വര്‍ഷങ്ങള്‍; നൊച്ചാട് വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പേകി ഗ്രാമപഞ്ചായത്ത്


നൊച്ചാട്: നൊച്ചാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു നല്‍കി. അദ്ധ്യാപന ജീവിതത്തിലൂടെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരം വെളിച്ചം പകര്‍ന്ന് നല്‍കി, വിദ്യാസമ്പന്നരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഈ അദ്ധ്യായന വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിട പറയുന്ന ഒന്‍പത് അദ്ധ്യാപകര്‍ക്കാണ് നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പൊരുക്കിയത്.

ചടങ്ങ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ന്മാരായ ശോഭനാ വൈശാഖ്, ബിന്ദു അമ്പാളി, കെ. മധു കൃഷ്ണന്‍, നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സെമീര്‍, എച്ച്.എം എം ബിന്ദു, ബിആര്‍സി കോഡിനേറ്റര്‍ അനുശ്രി, അധ്യാപകരായ അബ്ദുള്ള, മജീദ്, ഗിരിജ, കെ പ്രേമലത, കെ.മജീദ്, ടി.പി ശശി, ടി.കുഞ്ഞിമൊയ്തി എന്നിവര്‍ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതവും, പിഇസി കണ്‍വീനര്‍ കെ ബാബു രാജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.