വടകര മടപ്പള്ളിയില്‍ കാറും ലോറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരം


വടകര: മടപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടിയാണ് മടപ്പള്ളി കോളേജിനടുത്തുള്ള ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് ദേവഗിരിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. വടകരയിലേക്ക് വരികയായിരുന്നു ലോറി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.