സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്‌വെയറില്‍ പരിശീലനം നേടാം, ഓണ്‍ലൈനായി; അപേക്ഷിക്കാം ഒക്ടോബര്‍ 22 വരെ


കോഴിക്കോട്: പൊതുജനങ്ങള്‍ക്കായി ഡി.ടി.പി രംഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്‌ക്രൈബസില്‍ കൈറ്റ് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലനത്തിനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 22 വരെ നീട്ടി.

ഇരുപത് പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന രൂപത്തിലാണ് ‘കൂള്‍’ പ്ലാറ്റ്‌ഫോമിലൂടെ നാലാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനം. പ്രായോഗികതയിലൂന്നിയ 85 വീഡിയോ ക്ലാസുകളും പ്രതിവാര അസൈന്‍മെന്റുകള്‍ക്കുള്ള പിന്തുണയും ഓരോ പഠിതാവിനും ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.kite.kerala.gov.in സന്ദര്‍ശിക്കുക.