പുതുമയില്‍ നിന്നും പഴമയിലേക്കൊരു തിരിഞ്ഞ് നോട്ടം; കൂത്താളിയില്‍ ‘വെറൈറ്റി ‘ കല്ല്യാണപ്പന്തലൊരുക്കി വരന്റെ സുഹൃത്തുകള്‍


കൂത്താളി: കല്ല്യാണത്തിനായി ആര്‍ഭാഢങ്ങളും അതോടൊപ്പം പരിസ്ഥിതി സൗഹൃദമല്ലാത്ത പലതും ചെയ്തു കൂട്ടുമ്പോഴാണ് വ്യത്യസ്ഥമായൊരു തീരുമാനവുമായി കൂത്താളിയിലെ യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂത്താളി കരിമ്പില മൂലയില്‍ ശ്രീരാജിന്റെ വീട്ടിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പഴയകാല കല്യാണ പന്തലിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്തിയത്.

ഈന്തോല പട്ടകള്‍ കൊണ്ട് അലങ്കരിച്ച പന്തലിലെ വശങ്ങളിലെ മറകളും തെര്‍മോക്കോളില്‍ എഴുതിയ വരന്റെയും വധുവിന്റെയും പേരും കണ്ടു നിന്ന മുതിര്‍ന്നവര്‍ക്ക് പഴയകാല ഓര്‍മ്മകളിലേക്കുള്ള മടക്കവും കുട്ടികള്‍ക്ക് കൗതുകവുമാണ് സമ്മാനിച്ചത്. കല്യാണത്തിനെത്തിയ എല്ലാവരുടെയും തന്നെ ചര്‍ച്ചാ വിഷയവുമായി ഈ പന്തല്‍.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശ്രീരാജിന്റെ നാട്ടിലെ സൃഹൃത്തുക്കളാണ് ഇത്തരമൊരു പന്തല്‍ ഒരുക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു വിവാഹം. ശാന്തിനിയാണ് വധു.

summary: Friends of the groom prepared a variety wedding ‘pandal’ in Koothali