ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം; കൂത്താളി കൈത്തറി നെയ്ത്തുപരിശീലനത്തിന് തുടക്കമായി


പേരാമ്പ്ര: കൂത്താളി കൈത്തറി നെയ്ത്ത് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്തുപരിശീലനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനംചെയ്തു.

ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ദിവസത്തെ പരിശീലനം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷയായി.

വൈസ് പ്രസഡിന്റ് വി.എം അനൂപ് കുമാര്‍, ജില്ലാവ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.വി ബൈജു, കൊയിലാണ്ടി സര്‍ക്കിള്‍ ഹാന്‍ഡ്ലൂം ഇന്‍സ്‌പെക്ടര്‍ എ.കെ ഷൈജു, പി.എം രാഘവന്‍, പി.പി കാര്‍ത്യായനി, സംഘം പ്രസിഡന്റ് കെ.സി രാജന്‍, വൈസ് പ്രസിഡന്റ് കെ.എം ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂര്‍ ഡബ്‌ള്യു.എസ്.സി നെയ്ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ടി സുബ്രഹ്‌മണ്യനാണ് 45 ദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

summary: hand-loom weaving training started under the leadership of koothali hand-loom weaving co-operative society