കനത്ത മഴ; കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു, താമരശ്ശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു


കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു. മഴയെ തുടർന്ന് കോഴിക്കോട് താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കില്‍ 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി ചെമ്പുകടവ് ഗവ. യു. പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെണ്ടെക്കും പൊയിൽ കോളനിയിലെ 20 കുടുംബങ്ങളിൽ നിന്നായി 26 കുട്ടികളടക്കം 67 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.

ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 – 2371002.

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100