വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞു വീടിനുമുകളിൽ പതിച്ചു; കായണ്ണയിൽ കനത്ത മഴയിൽ വീട് തകർന്നു


കായണ്ണബസാർ: ശക്തമായ മഴയെ തുടർന്ന് കായണ്ണയിൽ മണ്ണിടിഞ്ഞ് വീണ് വീടിന് കനത്ത നാശം. പൂളച്ചാലിൽ ബാലന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി വലിയ ശബ്ദത്തോടെ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. കോൺക്രീറ്റ് വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. ടെറസിനും ചുമരിനും വിള്ളലേറ്റു. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.