മഴക്കാലപൂര്‍വ്വ ശുചീകരണതിതന്റെ ഭാഗമായി കാടുമൂടിക്കിടന്ന ഇളവനകുളം ശുചീകരിച്ചു; ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റി നേതൃത്വം നല്‍കി


തുറയൂര്‍: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് സി.ടി അജയ്‌ഘോഷ് നിര്‍വഹിച്ചു.

മഴക്കാലങ്ങളില്‍ നാടൊന്നാകെ നീന്തല്‍ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കുളം കാട്മൂടി കിടന്ന അവസ്ഥയിലായിരുന്നു.

ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല സെക്രട്ടറി പി.കെ കിഷോര്‍, പ്രസിഡന്റ് ജയേഷ് ഇല്ലത്ത് മേഖലയിലെ യൂത്ത് ബ്രിഗേഡ് ചുമതലക്കാരായ പികെ അരുണ്‍, അശ്വന്ത് മഠത്തില്‍, റോഷന്‍.വി.എം, നജികേത്, അഭിനന്ദ് തുടങ്ങിയവരും മൂപ്പതോളം വരുന്ന യൂത്ത് വളണ്ടിയര്‍മാരും പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കി.