” കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ജനകീയ മുഖം”; പി.കെ.കാര്‍ത്ത്യായനിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഐ.എന്‍.ടി.യു.സി അരിക്കുളം


അരിക്കുളം: മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറിയും സേവാദള്‍ മുന്‍ ജില്ലാ ഓര്‍ഗനൈസറും കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.സി കാര്‍ത്ത്യായനിയുടെ നിര്യാണത്തില്‍ ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി അനുശോചിച്ചു.

കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലെ ജനകീയ മുഖങ്ങളില്‍ ഒന്നായിരുന്നു അവരെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത് പറഞ്ഞു. അവരുടെ വിയോഗത്തിലൂടെ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡണ്ട് ശശീന്ദ്രന്‍ പുളിയതിങ്കല്‍ അധ്യക്ഷ്യം വഹിച്ചു. മഹിള കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡന്റ് പി.എം.രാധ, പി.കെ.കെ.ബാബു, രാജീവന്‍.കെ.പി, കെ.എം.എ.ജലീല്‍ എന്നിവര്‍ സംസാരിച്ചു.