കുതിച്ചൊഴുകുന്നത് 75 ക്യുമെക്‌സ് വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറും 45 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറും വീണ്ടും ഉയര്‍ത്തി. 45 സെന്റിമീറ്റര്‍ വീതമാണ് ഇരു ഷട്ടറുകളും ഉയര്‍ത്തിയത്.

75 ക്യുമെക്‌സ് വെള്ളമാണ് നിലവില്‍ ഒഴുക്കി വിടുന്നത്. അണക്കെട്ടില്‍ നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിടുന്നു.

ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയില്‍ ഒന്നര അടി വരെ ജലനിരപ്പ് ഉയരും. അതിനാല്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.