നാടും നാട്ടുകാരും ഇനി ഭക്തി സാന്ദ്രമായ ആഘോഷ ലഹരിയില്‍; കല്ലോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ തൈപ്പൂയ്യ ഉത്സവത്തിന് ഇന്ന് തുടക്കം


പേരാമ്പ്ര: കല്ലോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന, തൈപ്പൂയ്യ ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്നു മുതല്‍ പ്രതിഷ്ഠാദിന ചടങ്ങുകളും ആധ്യാത്മികപ്രഭാഷണം, തിരുവാതിരക്കളി, സംഗീതനിശ എന്നിവയുമുണ്ടാകും.

കോല്‍ക്കളി, ഭക്തിഗാനസുധ, നൃത്തപരിപാടി, സാംസ്‌കാരികസദസ്സ്, സംഗീതാര്‍ച്ചന തുടങ്ങിയവയും നടക്കും.

തൈപ്പൂയ്യ ഉത്സവദിവസമായ ഫെബ്രുവരി അഞ്ചിന് താലപ്പൊലി ഘോഷയാത്ര, തായമ്പക, ചുറ്റെഴുന്നള്ളത്ത് എന്നീ പരിപാടികളുമാണ് നടക്കുക.