നടപ്പന്തൽ ക്ഷേത്രത്തിന് സമർപ്പിച്ചു; കായണ്ണ ഭഗവതിക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിയേറി


കായണ്ണബസാർ: കായണ്ണ ഭഗവതിക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിയേറി.

ക്ഷേത്രംതന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി ഹരിനാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ഉത്സവത്തിന് കൊടിയേറ്റിയത്.

നടപ്പന്തൽ സമർപ്പണം ക്ഷേത്രം തന്ത്രി നടത്തി. ആധ്യാത്മികപ്രഭാഷണം, തായമ്പക, തിരുവായുധം വരവ്, മലക്കളി, ചുറ്റുവിളക്ക് എന്നിവ നടന്നു.