ഗ്യാസ് അടുപ്പ്, മിക്‌സി; ചക്കിട്ടപ്പാറ പഞ്ചായത്തിലെ അംഗനവാടികളുടെ അടുക്കളകള്‍ ഇനി കൂടുതല്‍ സൗകര്യങ്ങളിലേക്ക്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ അംഗനവാടികള്‍ക്കായി അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിതിയിലെ 27 അംഗനവാടികള്‍ക്കായി ഗ്യാസ് അടുപ്പ്, മിക്‌സി തുടങ്ങിയവയാണ് നല്‍കിയത്.

2022-23 സാംമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ തുക വകയിരുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ആലീസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

ഐ.സിഡി.എസ് സൂപ്പര്‍ വൈസര്‍ തില എം, അംഗണവാടി ലീഡര്‍ ബിന്ദു ജോര്‍ജ്ജ്, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സോന എ.എം, രാഗിണി കെ, ഏലിയാമ്മ വിജയന്‍, ലത വി എന്നിവര്‍ സംസാരിച്ചു.

summary: kitchen equipment was distributed to aganwadis in chakkittapara panchayath