കിഴക്കൻ പേരാമ്പ്ര കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു


കിഴക്കൻ പേരാമ്പ്ര: കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ബിപി കുറഞ്ഞ് വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹം കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ് കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പരേതനായ പൊയിൽകണ്ടി കുഞ്ഞി രാമന്റെയും നാണിയുടെയും മകനാണ് അന്തരിച്ച പ്രഭാകരൻ.

ഭാര്യ: ഷൈമ.

മക്കൾ: നന്ദന, ആദിഷ്.

സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രൻ പൊയിൽകണ്ടി, പ്രകാശൻ പൊയിൽകണ്ടി, പരേതരായ കമല, വിജയൻ.