തൊഴിൽ സാധ്യതയുള്ള കോഴ്സ് പഠിക്കാം, ഉടനെ തന്നെ ജോലിയും നേടാം; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എൽ നൈപുണ്യ പരിശീലന കേന്ദ്രത്തിന് അനുമതി


കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്കൊരു സന്തോഷ വാർത്ത. കഴിവിനനുസരിച്ചുള്ള കോഴ്സ് പഠിക്കാം, ജോലിയും നേടാം. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എൽ നൈപുണ്യ പരിശീലന കേന്ദ്രത്തിനു അനുമതി. അറിവും, നൈപുണ്യവും, എല്ലാവരിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും സംയുക്ത പ്രയത്നത്തതോടെ അനുവദിച്ച തൊഴിൽ നൈപുണ്യകന്ദ്രം കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ ആണ് അനുമതി ലഭിച്ചത്.

തൊഴിൽ സാധ്യതയുള്ള രണ്ട് കോഴ്‌സുകൾക്കാണ് അനുമതി ലഭിക്കുക. സ്കൂൾ പഠനം കഴിഞ്ഞതും 21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ലഭിക്കുക വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും, പ്ലെയ്സ്മെൻറും ലഭിക്കും.

യോഗം നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വി.സുചീന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ ചേർന്ന ആദ്യഘട്ട യോഗത്തിൽ അദ്ധ്യാപകരും ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും പങ്കെടുത്തു.

പ്രിൻസിപ്പൽമാരായ ബിജേഷ് ഉപ്പാലക്കൽ, പി.വത്സല, പ്രധാനധ്യാപിക എം.പി.നിഷ, ബി.ആർ.സി.ട്രെയിനർ അഷറഫ്, ആർ.ഡി.പി.ഡോ.അനിൽ, എം.ജി.ബൽരാജ്, വൽസൻ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.