കുടുംബശ്രീ ബാല കലോത്സവം; കരുത്തുറ്റ സ്ത്രീകളെ വാര്‍ത്തെടുക്കാന്‍ സ്ത്രീ ശാക്തീകരണ സെമിനാറുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാല കലോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി വനിതകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വനിത കമ്മീഷനും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ സെമിനാറില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, എന്‍.എസ്.എസ്.കോളേജ് മഞ്ചേരി ചരിത്ര വിഭാഗം മേധാവി ഡോ.ഹരിപ്രിയ, വി.പി വിമല എന്‍.എഫ്.ഐ.ഡബ്ല്യൂ. ദേശീയ കൗണ്‍സില്‍ അംഗം, ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ര്‍പേഴ്‌സ്ണ്‍ ബിന്ദു വല്‍ത്സന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, പഞ്ചായത്തംങ്ങളായ വിനീത മനോജ്, വിനിഷ ദിനേശന്‍, ബിന്ദു സജി, നുസ്രത്ത് ടീച്ചര്‍, ആലീസ് ടീച്ചര്‍, ജിതേഷ് മുതുകാട്, എം.എം. പ്രധീപന്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ രേഷ്മ, സി.ഡബ്ലു.എഫ് സോന എ.എം എന്നിവര്‍ സംസാരിച്ചു.