കൊരട്ടിയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം; കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡ് യാത്രയ്ക്കായ് തുറന്നു


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ജനങ്ങള്‍ക്കായി തുറന്നു. വാര്‍ഡിലെ കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡാണ് ഉദ്ഘാടനം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് റീച്ചുകളിലായാണ് പണി പൂര്‍ത്തീകരിച്ചത്.

റോഡിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജശ്രീ ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.എം രാമദാസ്, കൃഷ്ണദാസ് പി, വി.വി രഘുനാഥന്‍, വിജയന്‍ മാമ്പള്ളി എന്നിവര്‍ സംസാരിച്ചു.