പുറമേരിയിൽ ചക്ക പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു


നാദാപുരം: ചക്ക പറിക്കുന്നതിനിടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുറമേരി എളയടം കൊമ്മിണിക്കണ്ടി സുലൈഖയാണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു.

പരേതനായ കൈതക്കുണ്ട് കളരി കെട്ടിയ പറമ്പത്ത് അമ്മതിന്റെയും കുഞ്ഞായിശയുടെയും മകളാണ്.

എളയടം കൊമ്മിണിക്കണ്ടി ഹമീദാണ് ഭർത്താവ്.

മക്കൾ: നൈസാം (എഞ്ചിനിയർ, ബെംഗളൂരു), മിസ്ഹബ്, ഹിസാന, മിദ്ഹ ഫാത്തിമ.

മരുമക്കൾ: മുജീബ് പറമ്പത്ത് ചേലക്കാട് (ദുബായ്), സജിന (മയ്യന്നൂർ).

സഹോദരങ്ങൾ: ഷൗക്കത്ത്, അഫ്സൽ, സീനത്ത്, പരേതനായ ഫൈസൽ.