വായിച്ച് വായിച്ച് അറിവ് നേടാം… നൊച്ചാടുള്ളവരിൽ വായനാശിലം വർദ്ധിപ്പിക്കാനായി വിവിധ പദ്ധതികൾ


പേരാമ്പ്ര: വായനാ ശീലം വളർത്തിയെടുക്കുന്നതിനായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിന്റെയും ലൈബ്രറിയുടേയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സപ്പോർട്ടിംങ് കമ്മിറ്റി രൂപീകരിച്ചു. ബാലസഭ, വയോജനവേദി എന്നിവ രൂപീകരിക്കാനും യോ​ഗത്തിൽ തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ യോ​ഗം ഉദ്ഘാടനം ചെയ്തു.

13, 14, 15 വാർഡുകളെ കേന്ദ്രീകരിച്ചു കൊണ്ട് വായനാശീലം വളർത്തിയെടുക്കാനും, സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമായി ഗൃഹസമ്പർക്കം, കലാസമിതികൾ, വിദ്യാലയങ്ങൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താനും യോഗത്തിൽ ധാരണയായി. പഞ്ചായത്തം​ഗം പി.എം രജീഷ് അധ്യക്ഷത വഹിച്ചു. വി.ഗോപാലൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.

സപ്പോർട്ടിങ് കമ്മിറ്റി ഭാരവാഹികളായി പഞ്ചായത്തം​ഗങ്ങളായ പി.എം കുഞ്ഞിക്കണ്ണൻ, പി.എം ര ജീഷ്, സനില ചെറുവറ്റ എന്നിവർ രക്ഷാധികാരികളായും ,കെ.സി ജിതേഷ് മാസ്റ്റർ (പ്രസിഡന്റ്), ദിലീപ് കണ്ടോത്ത് ( സെക്രട്ടറി) കെ.ചന്ദ്രൻ ( ട്രഷറർ) ആയും19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

യോ​ഗത്തിൽ ടി.എം ദാമോദരൻ, ദിലീപ് കണ്ടോത്ത്, ശങ്കർ നൊച്ചാട്, ടി.എം ശിവാനന്ദൻ,കെ.സി ജിതേഷ് മാസ്റ്റർ, എൻ റിയാസ് മാസ്റ്റർ, എം.പി അബൂബക്കർ ,സുനിത മലയിൽ, കെ ചന്ദ്രൻ, എ.കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.