കൂരാച്ചുണ്ടിലും വേണം ഗ്രാമവണ്ടി: യാത്രാക്ലേശം അനുഭവിക്കുന്ന കക്കയം-കോഴിക്കോട്, കക്കയം-പേരാമ്പ്ര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി സൗകര്യം വേണമെന്ന് ആവശ്യം ശക്തം


പേരാമ്പ്ര: കെ..എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി എന്ന ആശയം കൂരാച്ചുണ്ട് പഞ്ചായത്തിലും നടപ്പാക്കണമെന്ന് ആവശ്യം ശക്തം. നിലവില്‍ കക്കയത്തു നിന്നും കോഴിക്കോട്ടേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്ര വളരെ ക്ലേശകരമാണ്. ഈ സാഹചര്യത്തില്‍ ഗ്രാമവണ്ടി സൗകര്യം ഉപയോഗപ്പെടുക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാവും. മാത്രമല്ല ഇത് ടൂറിസം സാധ്യതകള്‍ക്കു കൂടി വന്‍ ലാഭമുണ്ടാക്കുമെന്നുമാണ് പ്രത്യാശിക്കുന്നതെന്നും നാാട്ടുകാര്‍ അഭിപ്രയപ്പെട്ടു.

കക്കയം പ്രദേശത്ത് നിന്നും നിരവധി സ്വകാര്യ ബസ്സുകള്‍ കോഴിക്കോട്ടേക്കും കൂരാച്ചുണ്ട് വഴി പേരാമ്പ്രയിലേക്കും സര്‍വ്വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ സാമ്പത്തിക നഷ്ടം കാരണം സര്‍വ്വീസ് മുടങ്ങുകയായിരുന്നു. നിലവില്‍ കക്കയത്തേക്ക് കോഴിക്കോട് നിന്നും രണ്ട് ബസ്സുകള്‍ മാത്രമാണുള്ളത് സര്‍വ്വീസ് നടത്തുന്നത്.

പദ്ധതി നടപ്പിലാക്കകുക വഴി ബസ്സും ജീവനക്കാരുടെ ശമ്പളവും ,ബസ്സിന്റെ മെയിന്റെന്‍സും എല്ലാം കെ.എസ്.ആര്‍.ടി.സി നിര്‍വ്വഹിക്കും. ബസ്സിനാവശ്യമായ ഇന്ധനം മാത്രമാണ് പഞ്ചായത്ത് വഹിക്കേണ്ടതുള്ളൂ. ഇതിനാല്‍ തന്നെ പഞ്ചായത്തിന് ഇത് വലിയ ബാധ്യതയാവുന്നില്ല. പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന റൂട്ടിലൂടെ ബസ്സുകള്‍ ഓടിത്തുടങ്ങുകയും ചെയ്യും. അതിനാല്‍ തന്നെ ഗ്രാമവണ്ടി വേണമെന്ന ആവശ്യം എം.എല്‍.എ മുഖേന കെ.എസ്.ആര്‍.ടിസിയെ അറിയിക്കാന്‍ വേണ്ട നടപടി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് നാട്ടുകര്‍ ആവശ്യപ്പെട്ടു.

summary: locals demanded that ksrtc’s grama vandi facility should be established in koorachund panchayath as well