പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് കാണാതായി. കൂത്താളി പുതിയോട്ടില്‍ ഫസീലയുടെ ഒന്നേമുക്കാല്‍ പവന്റെ ബ്രേസ്ലേറ്റ് ആണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നഷ്ടപ്പെട്ടത്.

പേരാമ്പ്ര സില്‍വര്‍ ആര്‍ട് ആന്റ് സയന്‍സ് കോളേജിലെ സ്റ്റാഫ് ടൂര്‍ കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ ബസില്‍ നിന്നിറങ്ങി കൂത്താളിയിലെ വീട്ടിലേക്ക് പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടെ പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാണ് ബ്രേസ്ലേറ്റ് കാണാതായതെന്ന് ഫസീല പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

ബ്രേസ്ലേറ്റ് കണ്ടുകിട്ടുന്നവര്‍ 944694 20 26 എന്ന ഫോണ്‍ നമ്പറില്‍ വിവരമറിയിക്കുക.