എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം; പുതിയ ഭാരവാഹികൾ ഇവരാണ്…


പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പ്രസിഡന്റായി ദിൽഷാദ് കുന്നിക്കലിനെയും ജനറൽ സെക്രട്ടറിയായി എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂരിനെയും, ട്രഷററായി അൻസിൽ കീഴരിയൂരിനെയും തെരഞ്ഞെടുത്തു. റിട്ടേണിംങ് ഓഫിസർ അജ്മൽ കൂനഞ്ചേരി യോഗ നടപടികൾ നിയന്ത്രിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി ടി.കെ.എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. നിയാസ് കക്കാട് അധ്യക്ഷനായി. അജിനാസ് കാരയിൽ, തബ്ശീർ ചെമ്പനോട, ദിൽഷാദ് കുന്നിക്കൽ എന്നിവർ സംസാരിച്ചു.

മറ്റ് ഭാരവാഹികൾ:

  • വൈസ് പ്രസിഡന്റുമാർ: എം.പി.ഷുഹൈബ് അരിക്കുളം, സൽമാൻ വാല്യകോട്, ആസിഫ് മുയിപ്പോത്ത്.
  • സെക്രട്ടറിമാർ: ആഷിക് അലി, ഉനൈസ് ചങ്ങരോത്ത്.
  • വിങ് കൺവീനർമാർ: ആഷിക് പുല്ല്യോട്ട്, വി.എം അഫ്സൽ.