‘അന്ധവിശ്വാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന സി.പി.എം, പാര്‍ട്ടിമെമ്പര്‍ നടത്തിയ നരബലിയ്ക്ക് മറുപടി പറയണം’; പേരാമ്പ്രയില്‍ മുസ്ലിം ലീഗിന്റെ നേതൃയോഗം


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം സംഘടിപ്പിച്ചു. പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന സി.പി.എം പുരോഗമന കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന പാർട്ടിമെമ്പർ നരബലി നടത്തിയതിന് പാർട്ടി മറുപടി പറയമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ ആവശ്യപ്പെട്ടു. അന്ധവിശ്വാസത്തോട് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

പുതുക്കുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി.കെ.എലത്തീഫ്, എം.കെ.സികുട്ട്യാലി, കെ.പിറസാക്ക്, ആർ.കെ.മുഹമ്മദ്, വാളാഞ്ഞി ഇബ്രാഹിം, എടത്തുംകര ഇബ്രാഹിം, എൻ.കെഅഷറഫ്, നിയാസ് കക്കാട്, കെ.പിഷമീർ, എൻ.കെ.കുഞ്ഞമ്മദ്, വി.ആലിഹസ്സൻ, എ.കെകുഞ്ഞമ്മദ്, എൻ.കെ.അസൈനാർ, പി.സൂപ്പി മൗലവി, സയിദ് അയിനിക്കൽ, പി.കെറഹീം, സി.കെഹാഫിസ്, എം.സി.യാസർ, എൻ.കെ.സൽമ, വി.കെ.സക്കീന, എം.കെ ജമീല എന്നിവർ സംസാരിച്ചു.

ഫോട്ടോ: പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം ജില്ലാ സെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്യുന്നു.