പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വൈദ്യുതി മുടക്കം ഇന്ന് ഉണ്ടായിരിക്കുന്നതല്ല


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടക്കം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ ഇന്ന് നിര്‍ത്തിവെച്ചതിന്റെ ഭാഗമായാണ് വൈദ്യുതി മുടക്കം ഒഴിവാക്കിയത്.

ചേനോളി, കരിമ്പാംകുന്ന്, മുളിയങ്ങല്‍, തയ്യില്‍താഴെ, ചേറമ്പറ്റ, പനമ്പ്ര മായഞ്ചേരിപൊയില്‍, ചാലിക്കര ഖാദി, ചാലിക്കര പള്ളി, കോമത്ത്, കുറുങ്ങോട്ട് എന്നീ പ്രദേശങ്ങളിലായിരുന്നു ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഒഴിവാക്കിയത്. അതിനാല്‍ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുന്നതല്ല.