കൂരാച്ചുണ്ട് – പേരാമ്പ്ര റോഡില്‍ ഇരുചക്രവാഹനം ടിപ്പര്‍ ലോറിയില്‍ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് – പേരാമ്പ്ര റോഡില്‍ മെഡികെയര്‍ ഹോസ്പിറ്റലിന് സമീപം ഇരുചക്രവാഹനം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് കാളങ്ങാലി പ്ലാക്കൂട്ടത്തില്‍ യൂസഫ് ആണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മേലേ അങ്ങാടിയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന യൂസഫ് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

പരേതനായ മൂസ, ആയിഷ എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ഫവാസ്, അന്‍സില ജാസ്മിന്‍. ഖബറടക്കം നാളെ.