അറിവിന്റെ ലോകത്തേക്ക് ആരവങ്ങളും ആഘോഷങ്ങളിമായി കുരുന്നുകളെത്തി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്നു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബീഷ് ടി അധ്യക്ഷത വഹിച്ചു.

കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം പേരാമ്പ്ര ബ്ലോക്ക് ബി.പി.സി നിത വി.പി, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. വി.പി ചന്ദ്രി, ഇ ഷാഹി, കെ..എം സാജു, എം.കെ ലിമ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ മജീഷ് കാരയാട് അവതരിപ്പിച്ച പാട്ടരങ്ങ് അരങ്ങേറി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.പി മിനി ടീച്ചര്‍ സ്വാഗതവും ടി.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.