‘പേരാമ്പ്രയുടെകൂടി ആട്ടം’; സംസ്ഥാന കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ മിന്നും വിജയവുമായി പേരാമ്പ്ര ഹയര്‍ സെക്കന്‍ററി സ്കൂള്‍


പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയവുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍. ഹയര്‍സെക്കന്ററി വിഭാഗം കൂടിയാട്ടമത്സരത്തില്‍ സ്‌കൂളില്‍ നിന്നും മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളായ ഗീതാഞ്ജലി എ.കെ, ഋതിക, പൂജാ ഷിംജിത്ത്, നേഹ നന്ദന, ശ്രാവണ, ബോബിഷ, അവന്തിക ആര്‍ ഗിരീഷ് എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്.

മത്സരഇനം എന്നതിലുപരി കൂടിയാട്ടം ഒരു ഉപാസന കല കൂടിയാണ് അതിനാല്‍ വളരെ ചിട്ടയോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത് പഠിച്ചെടുക്കുകയും മത്സരിക്കുകയും ചെയ്തത്. മാത്രമല്ല സാമ്പത്തികമായും നല്ല ചെലവു വരുന്ന ഒരു ഇനമാണ് കൂടിയാട്ടം. വളരെ പ്രയാസപ്പെട്ടാണെങ്കിലും കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍
കഴിഞ്ഞതിലും അവര്‍ നേടിയ വിജയത്തിലും അതിയായ സന്തോഷമുണ്ടെന്ന് അധ്യാപകര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ കൂടിയാട്ടം പഠിച്ചത്. സംസ്ഥാന തലത്തില്‍ പതിനൊന്ന് ടീമുകളാണ് മത്സരിച്ചത്.

summery: Perambra higher secondary school with A grade in the state school arts festival