പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദവിവരങ്ങളറിയാം


പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐ.ടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

താല്പര്യമുള്ളവര്‍ നവംബര്‍ എട്ടിന്(ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍(രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് 8075642466.