പേരാമ്പ്ര സബ്ജില്ല അലിഫ് ടാലൻറ് ടെസ്റ്റ്; സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ അറബിക് ടാലൻറ് മത്സരം സംഘടിപ്പിച്ചു.

സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ടി മുനീർ, കെ.കെ മുഹമ്മദലി, കെ.പി സമീർ, പി.ഐ സലാം, ആസിഫ് കൂത്താളി, കെ.എംനജീബ്, എം.റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ഫൈഹ മറിയം – എൽ.പി തലം (കൂത്താളി എ.യു.പി സ്കൂൾ), നഫീസത്തുൽ മിസിരിയ – യു.പി തലം (ജി.എച്ച്.എസ്എസ് നടുവണ്ണൂർ), നുഹ അബൂബക്കർ – ഹൈസ്കൂൾ തലം (നൊച്ചാട് എച്ച്. എസ്.എസ് എസ് ), ആദിൽ ഇർഫാൻ – ഹയർ സെക്കണ്ടറി തലം (നൊച്ചാട് എച്ച്. എസ്. എസ് ) എന്നിവര്‍ വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.