മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായ സമ്മേളനങ്ങളുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു; പൊതുമരാമത്ത് നിർദേശം ലംഘിച്ച് നിർദ്ദിഷ്ട മലയോര ഹൈവേ റോഡിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച നടപടിയിയെ ചോദ്യം ചെയ്ത് മുസ്‌ലിംലീഗ്


ചക്കിട്ടപ്പാറ: പൊതുമരാമത്ത് വകുപ്പ് വിലക്കിയിട്ടും റോഡിന്റെ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്തു വലിയ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചതില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്. പിള്ളപെരുവണ്ണ മേഖല മുസ്ലിം ലീഗ് സമ്മേളനത്തിലാണ് മുസ്ലിം ലീഗ് ആരോപണം ഉന്നയിച്ചത്. നിര്‍ദ്ദിഷ്ട മലയോര ഹൈവേയ്ക്ക് ടെന്‍ഡര്‍ ചെയ്ത റോഡില്‍ പെരുവണ്ണാമൂഴിയില്‍ പുതുതായി തുടങ്ങുന്ന പവര്‍ഹൗസില്‍ നിന്ന് സബ്‌സ്റ്റേഷനിലേക്ക് ഹൈവോള്‍ട്ടേജ് ലൈന്‍വലിക്കുന്നതിനായായാണ് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇത് പൊതുമരാമത്ത് വകുപ്പ് വിലക്കിയതാണെന്നും മലയോരഹൈവേയ്ക്ക് വേണ്ടിപൊളിച്ച് മാറ്റേണ്ടി വരുമെന്ന് അറിഞ്ഞിട്ടും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി പോസ്റ്റുകള്‍ സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സി.പി.എ അസീസാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വനിതാ ലീഗ് സംഗമം നിയോജകമണ്ഡലം പ്രസിഡണ്ട് സൗഫി താഴെക്കണ്ടി ഉദ്ഘാടനം ചെയ്തു. വി.കെ ഹസ്സൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍. ആർ.കെ.മുനീർ, ടി.കെ.എ.ലത്തീഫ്, കുഞ്ഞമ്മദ് പെരിഞ്ചേരി,ആലിക്കോയ, കെ.കെ.യൂസഫ്, മൊയ്തുപുറമണ്ണിൽ, തബഷീർ പ്രസംഗിച്ചു. കെ.കെ. യൂസഫ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്കും വി.കെ.കുഞ്ഞമ്മദ് ജന:സെക്രട്ടറി സ്ഥാനത്തേക്കും മുബശ്ശിർ.എം ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വനിതാ ലീഗ് സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.പി നുസ്രത്ത് അധ്യക്ഷത വഹിച്ചു. എം.ഹൈറുന്നിസ. വി.കെ സിത്താര, കെ.കെ.മുനീറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വി.കെ ഷാനിഫ പ്രസിഡന്റായും വി.കെ സിത്താര ജന: സെക്രട്ടറിയായും കെ.കെ മുനീറ ട്രഷററായും ഭാഗവാഹിത്വം ഏറ്റെടുത്തു.