‘നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം’; കന്നാട്ടിയില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ പൊതുകളിസ്ഥലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്


പാലേരി: പ്രദേശവാസികളുടെ കൂട്ടായപരിശ്രമം കന്നാട്ടിയില്‍ പൊതുകളിസ്ഥലം എന്ന സ്വപനം സാക്ഷാത്കാരത്തിലേക്ക്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി കന്നാട്ടിയില്‍ പൊതു കളിസ്ഥലം ഉണ്ടാക്കുന്നതിന്. ഇതിനായി ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ന്റിഗ് കമ്മറ്റി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് ടി.പി. റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അശോകന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനിത യു, മുന്‍ മെമ്പര്‍ എന്‍.പി. വിജയന്‍, കെ.പി.ബാലകൃഷ്ണന്‍, ഷിഹാബ് കന്നാട്ടി, എന്‍.ഇ.ചന്ദ്രന്‍, എം.സുജാത, വി.എം ശോഭ, കെ.സി മുഹമ്മദ് റഫീക്ക്, പപ്പന്‍ കന്നാട്ടി, പ്രകാശന്‍ കന്നാട്ടി എന്നിവര്‍ സംസാരിച്ചു. സി.വി രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ എന്‍.പി സത്യവതി സ്വാഗതവും എം.മുകുന്ദന്‍ നന്ദിയും രേഖപ്പെടുത്തി. യോഗത്തിന്‍ 251 അംഗ കമ്മറ്റിക്ക് രൂപം നല്‍കി. എം. അരവിന്ദാക്ഷന്‍ ( ചെയര്‍മാന്‍), സി.വി രജീഷ് ( കണ്‍വീനര്‍) പാളയാട്ട് ബഷീര്‍ ( ട്രഷര്‍).