കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡില്‍ ഗതാഗത നിരോധനം; ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ (31/1/2022) അറിയിപ്പുകള്‍


ക്വട്ടേഷനുകള്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചീനിയറിംഗ് കോളേജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലേക്ക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 14 ഉച്ച്ക്ക് 2 മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383220, 0495 2383210

അപേക്ഷ ക്ഷണിച്ചു

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി. എച്ച്.സി.യില്‍ സ്പീച്ച് & ലാംഗ്വേജ് പാത്തോളജിസ്റ്റിന്റെ നിലവിലുളള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 15 നകം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്.

മനുഷ്യചങ്ങല തീര്‍ക്കും

സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ഗവ ഐ ടി ഐ ട്രയിനികളും ജീവനക്കാരും ലഹരിക്കെതിരെ കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തി നവംബര്‍ 1 ന് ഉച്ചക്ക് 2 മണിക്ക് മാളിക്കടവ് ജംഗ്ഷന്‍ മുതല്‍ തണ്ണീര്‍ പന്തല്‍ വരെ മനുഷ്യചങ്ങല തീര്‍ക്കുന്നു.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ സീനിയര്‍ കാത്ത് ലാബ്
ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 7 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 1 നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2365367

സൗജന്യ പരിശീലനപരിപാടി

എംപ്ലോയ്‌മെന്റിനു കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി നടത്തുന്ന യു പി എസ് ടി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.

ഗതാഗതം നിരോധിച്ചു

കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായി ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.