സംവിധാന മികവിൽ ”നത്ത് മാത്തൻ ഒന്നാം സാക്ഷി’; രാജീവൻ മമ്മിളിക്ക് മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം


പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം രാജീവൻ മമ്മിളിക്ക്. മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്ക്കാരത്തിനാണ് അദ്ദേഹം അർഹനായത്. കേരള സംസ്ഥാന സംഗീതനാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ പങ്കെടുത്ത ”നത്ത് മാത്തൻ ഒന്നാം സാക്ഷി’ എന്ന നാടകത്തിന്റെ സംവിധാനമാണ് അവാർഡ് നേടികൊടുത്തത്.

കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളിലാണ് രാജീവൻ മമ്മിളിയും ഇടം പിടിച്ചത്. ശിൽപവും പ്രശംസാപത്രവും 20,000 രൂപയും അടങ്ങുന്നതാണ് പുരസ്ക്കാരം. രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ.

മികച്ച നാടക രചനയ്ക്കുള്ള പുരസ്ക്കാരത്തിന് പ്രദീപ്കുമാർ കാവുന്തറ അർഹനായി. ഏറ്റവും മികച്ച നാടകാവതരണത്തിന് രണ്ട് നക്ഷത്രങ്ങളും, മികച്ച രണ്ടാമത്തെ നാടകമായി ഞാനും തിരഞ്ഞെടുത്തു. മികച്ച നടൻ, നടി ഉൾപ്പെടെ പത്ത് വിഭാ​ഗങ്ങളിലാണ് പുരസ്ക്കാരം നൽകുന്നത്.