പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; സ്ഥലത്ത് ബോംബ്‌ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന


പേരാമ്പ്ര: പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് നിര്‍വ്വീര്യമായ തരത്തില്‍ ബോംബിന്റെ അവശിഷ്ടം ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാത്രിയായിരിക്കാം ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്.

ഹൈപ്പര്‍മാര്‍ക്കറ്റിന് പുറകുവശത്തായി ചുവരിലേക്കെറിഞ്ഞ ബോംബ് താഴേക്ക് പതിച്ചനിലയാലാണുള്ളത്. സി.സി.ടി.വി ഇല്ലാത്ത സ്ഥലത്തായാണ് സ്റ്റീല്‍ ബോംബ് എറിഞ്ഞനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും, ഡോഗ്‌ സ്‌ക്വാഡും, വിരലടയാ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

summary: remnants of steel bomb found in perambra Badusha hypermarket