റവന്യൂ ജില്ലാ ഹാൻഡ്ബോൾ മത്സരം; വിജയ കിരീടം ചൂടി പേരാമ്പ്ര സബ് ജില്ല


പേരാമ്പ്ര: താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന കോഴിക്കോട് റവന്യു ജില്ല ഹാൻഡ്‌ബോൾ മത്സരത്തിൽ പേരാമ്പ്ര ഉപജില്ലയെ പ്രതിനിധികരിച്ച് കോർട്ടിൽ ഇഞ്ചോടിഞ്ച് പോരാടി സെന്റ്.

ജോസഫ്സ് ഹൈസ്ക്കൂൾ ചെമ്പനോട വിജയം വരിച്ചു. റിറ്റ മരിയ സെബാസ്റ്റ്യൻ നയിച്ച സബ് ജൂനിയർ ഗേൾസ് ടീം രണ്ടാം സ്ഥാനവും, റോസ് മരിയ നയിച്ച ജൂനിയർ ഗേൾസ് ടീം രണ്ടാം സ്ഥാനവും, ജോയൽ ജോസഫ് നയിച്ച ജൂനിയർ ബോയ്സ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.