നവീകരണം പൂര്‍ത്തിയാക്കി മൊട്ടന്തറ-പ്രാഥമികാരോഗ്യ കേന്ദ്രം റോഡ്; യാത്രക്കാര്‍ക്കായ് തുറന്നു


കായണ്ണബസാര്‍: നവീകരിച്ച റോഡ് നാടിനായി സമര്‍പ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി ടാറിങ് പൂര്‍ത്തീകരിച്ച മൊട്ടന്തറ -പ്രാഥമികാരോഗ്യ കേന്ദ്രം റോഡാണ് യാത്രക്കാര്‍ക്കായ് സമര്‍പ്പിച്ചത്.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.വി ബിന്‍ഷ അധ്യക്ഷത വഹിച്ചു. ടി.സി ജിബിന്‍, ഗ്രാമപഞ്ചായത്തംഗം പി.കെ ഷിജു, എ.സി സതി, കെ.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.